സിനിമാ താരവും മോഡലുമായ യുവ നടി മറീന മൈക്കിള്‍ തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നു. ഒരാള്‍ പ്രശസ്ത ജൂവലറിയ്ക്കായി ഫോട്ടോ ഷൂട്ടിനു തന്നെ സമീപിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കൾ വഴി വന്ന ഓഫർ ആയതിനാലും അയാളുടെ വിശ്വസനീയമായ പെരുമാറ്റംകൊണ്ടും യാതൊരു വിധ സംശയവും തോന്നിയിരുന്നില്ല. അതിനാല്‍ ഷൂട്ടിങ്ങിന് താന്‍ സമ്മതിച്ചു.
ഫോട്ടോഷൂട്ടിന്റെ ദിവസം അടുത്തിട്ടും ഇയാള്‍ ഷൂട്ടിംഗ് സ്ഥലത്തെക്കുറിച്ചുമറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. തങ്ങൾ ഇവൻറ് മാനേജ്മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞത് വിശ്വസിപ്പിക്കാന്‍ അയാള്‍ക്ക് സാധിച്ചിരുന്നു. ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താന്‍ തന്നെ മറീനയെ കൂട്ടിക്കൊണ്ട് പോകാമെന്നും അയാള്‍ പറഞ്ഞു.
എന്നാൽ ലൊക്കേഷനിലേക്ക് നേരിട്ട് എത്തിക്കോളാം എന്ന് മറീന തീർത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും അയാൾ ഒന്നും വെളിപ്പെടുത്തിയില്ല. സംശയം തോന്നിയ നടി ജുവലറിയിൽ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. അവര്‍ അങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അറിയിച്ചു.
ഇതേ തുടർന്ന് നടി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞത് കള്ളമാണെന്നും ഇതൊരു കെണിയാണെന്നു മനസിലായത്. അതിനാല്‍ മറ്റാര്‍ക്കും ഇത്തരം ഒരു ചതിവ് ഇനി പറ്റാതിരിക്കാന്‍ കൂടി നിയമ നടപടിയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മറീന വെളിപ്പെടുത്തുന്നു.
Post Your Comments