Latest NewsNewsIndiaUncategorized

നോട്ട് നിരോധനത്തിന് ശേഷം പുതിയ നികുതിദായകരായ ലക്ഷങ്ങൾ രംഗത്ത്

 

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം 91 ലക്ഷം നികുതി ദായകരെക്കൂടി ലഭിച്ചെന്നു അരുൺ ജെയ്റ്റ്ലി.ഓൺലൈൻ പണമിടപാടുകളുടെ കാര്യത്തിലും നികുതി വരുമാനത്തിന്റെ കാര്യത്തിലും ഗണ്യമായ വർദ്ധനവുണ്ടായെന്നും ജെയ്റ്റ്ലി പറഞ്ഞു.നികുതി ദായകരെ സഹായിക്കാനും നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തി അവരുടെ പേരു വിവരങ്ങൾ പ്രസിദ്ധീകരിക്കാനുമായി ഓപ്പറേഷൻ ക്ളീൻ മണി എന്ന വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണത്തിനെതിരെയുള്ള സർക്കാരിന്റെ ഏറ്റവും പുതിയ നടപടിയാണ് ഓപ്പറേഷൻ ക്ളീൻ മണി.അനധികൃത പണം ഇനി കയ്യിൽ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.നോട്ടു നിരോധനത്തിന് ശേഷം 16 ,398 കോടിയുടെ കള്ളപ്പണം ഇതുവരെ കണ്ടെത്തിയതായും ജെയ്റ്റ്‌ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button