ബെര്‍ലിന്‍: എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്‌സാണ് എംപി3 ഫോർമാറ്റ് നിര്‍മിച്ചത്. കമ്പനി എംപി3 ഉപേക്ഷിച്ചത് നല്ല ശബ്ദാനുഭവം നല്കാന്‍ കഴിയുന്ന എഎസി ഫയല്‍ ഫോര്‍മാറ്റിന് പ്രാധാന്യം നല്കാന്‍വേണ്ടിയാണ്.
എഎസി എന്നാല്‍ അഡ്വാന്‍സ്ഡ് ഓഡിയോ കോഡിംഗ്. ഓഡിയോ ഫയല്‍ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചായിരുന്നു എഎസിയുടെ കടന്നുവരവ്. എപി3യുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതല്‍ ശബ്ദഗുണം നല്കാന്‍ എഎസിക്കു കഴിയും. ഇന്ന് ലോകത്ത് എല്ലാ മൊബൈല്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോര്‍മാറ്റാണ്. അതേസമയം, യു ട്യൂബ് ഉള്‍പ്പെടെയുള്ള വലിയ കമ്പനികളില്‍ മിക്കതും എഎസിയിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്.
ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എംപി3യുടെ ലൈസന്‍സിംഗ് മാത്രമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. ഇതിന് എംപി3 ഉപയോഗിക്കാന്‍ കഴിയില്ല എന്ന് അര്‍ഥമില്ല. പതുക്കെപ്പതുക്കെ മാത്രമേ ഇല്ലാതാകൂ. കാരണം, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും എംപി3 ഫയലുകള്‍ ഇന്നും വളരെ പ്രചാരമുണ്ട്.
Post Your Comments