കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടാകുന്നതിനുപിന്നാലെ നിരവധി കടകള്‍ക്ക് പൂട്ടുവീഴുന്നു. ഇതിനുമുന്‍പും കടകള്‍ അടച്ചുപൂട്ടിയിരുന്നു. 26 കടകള്‍ കൂടി അടച്ചു പൂട്ടാനാണ് ഉത്തരവ്. അഗ്നിശമന സംവിധാനമില്ലാത്ത 441 കടമുറികള്‍ തുറക്കരുതെന്നും കളക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്കി.
ചൊവ്വാഴ്ച 233 കടകള്‍ അടച്ചു പൂട്ടാനായിരുന്നു നിര്‍ദേശം. റവന്യൂ, കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കോര്പറേഷന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം.
Post Your Comments