KeralaLatest NewsNews

പാറക്കുളത്തില്‍ വീണ് ബാലികയും രക്ഷിക്കാന്‍ ശ്രമിച്ച മുത്തച്ഛനും മരിച്ചു

കോട്ടയം: പാറമടക്കുളത്തില്‍ വീണ കൊച്ചുമകളും രക്ഷിക്കാന്‍ ശ്രമിച്ച മുത്തച്ഛനും മുങ്ങിമരിച്ചു. കോട്ടയം തിടനാട് കാവുംകുളം മുതുപ്ലാക്കല്‍ ബേബിച്ചന്‍ സെബാസ്റ്റ്യന്‍(64), കൊച്ചുമകള്‍ ലിയാ മരിയ രതീഷ് (6) എന്നിവരാണ് മരിച്ചത്.
 
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ബേബിച്ചന്‍ കൊച്ചുമക്കളായ ലിയാ,ലിജോ എന്നിവരുമായി വീടിനടുത്തുള്ള പാറമടയില്‍ കുളിക്കാന്‍ പോയതായിരുന്നു. ലിജോയെ കുളിപ്പിച്ച ശേഷം കുളത്തിലേക്കിറങ്ങിയ ബേബിച്ചനൊപ്പം ലിയാമോളും കുളത്തിലേക്കിറങ്ങി. ഇതിനിടെ കാല്‍വഴുതി ലിയാമോള്‍ വെള്ളത്തിേേലക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കൊച്ചുമകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബേബിച്ചനും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
 
സംഭവം കണ്ട ഇളയകുട്ടി ലിജോ ബഹളംവച്ച് വീട്ടിലുണ്ടായിരുന്നവരെയും നാട്ടുകാരെയും വിളിച്ചു വരുത്തുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍തന്നെ ഇരുവരെയും കരക്കെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
 
ലിയാമോള്‍ അരുവിത്തുറ സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പാല ഐങ്കൊമ്പ് കുന്നുംപുറത്ത് ടിന്റുമോളാണ് ലിയയുടെ മാതാവ്.
 
മരിച്ച ബേബിച്ചന്റെ ഭാര്യ:മേഴ്സമ്മ (പൂവത്തോട് പുന്നേക്കാട്ട് കുടുംബാംഗം). ബേബിച്ചന്റെ മറ്റ് മക്കള്‍: രഞ്ചു, രഞ്ജിനി. മറ്റ് മരുമക്കള്‍: ജോസിറ്റ് അന്തീനാട്ട്(ഇളങ്ങോയി), ശ്രീജ ആറുപുറത്ത്(തൊടുപുഴ).

shortlink

Post Your Comments


Back to top button