Latest NewsIndiaNewsTechnology

വൈറസ് ആക്രമണത്തിൽ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്

വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. വൈറസ് ആക്രമണം മൂലം 25,600 കോടിയുടെ നഷ്ടമുണ്ടായതായി മതിപ്പ് കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെയാണ് ബാധിച്ചത്. വാനാക്രൈയുടെ തുടക്കം അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സികളില്‍ നിന്നെന്ന് സ്ഥിരീകരിച്ചിരുന്നു.

മൈക്രോസോഫ്റ്റ് പ്രസിഡന്റ് രഹസ്യപ്രോഗ്രാമുകള്‍ സുരക്ഷിതമായി വയ്ക്കാന്‍ കഴിയാത്ത അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി. കൂടാതെ സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഇവര്‍ കണ്ടെത്തുമ്പോള്‍ അത് ബന്ധപ്പെട്ട കമ്പനികളെയും പൊതുജനങ്ങളെയും അറിയിച്ച് സുരക്ഷിതത്വം കൂട്ടാന്‍ സഹായിക്കാതെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ബ്രാഡ് സ്മിത് വിമര്‍ശിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സൈബര്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ബാങ്കുകള്‍ , ഒാഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വാനാക്രൈയ്ക്ക് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടില്ല. റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ഇതുവരെലഭിച്ചത് 20 ലക്ഷം രൂപമാത്രമെങ്കിലും ലോകത്തിന് വരുത്തിവച്ചത് 25600 കോടി രൂപയുടെ നഷ്ടമെന്നാണ് ഇപ്പോഴത്തെ മതിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button