
കോരപുത് : നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു. ഒഡീഷയിലെ കോരപുത് ജില്ലയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ തിന്നുന്നത് ആശുപത്രിയില്‍ എത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ സംഭവം കണ്ടു നിന്നവരാരും നായ്ക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് താന്‍ തന്നെ നേരിട്ട് പരിശോധന നടത്തിയതായി സബ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ സിതാംശു സതപതി പറഞ്ഞു. തെരുവ് നായ്ക്കളെയോ നവജാത ശിശുവിന്റെ മൃതദേഹമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments