NewsIndia

എസ്ബിഐയ്ക്ക് പുറമെ കൂടുതൽ ബാങ്കുകൾ ഭവനവായ്‌പ പലിശ കുറയ്ക്കുന്നു

മുംബൈ: എസ്ബിഐയ്ക്ക് പുറമേ പ്രമുഖ ഭവനവായ്പാസ്ഥാപനമായ എച്ച്ഡിഎഫ്സിയും രാജ്യ ത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കും ഭവനവായ്‌പ്പാ പലിശ നിരക്കുകൾ കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയുടെ പലിശ നിരക്ക് സ്ത്രീകൾക്ക് 8.35 ശതമാനവും പുരുഷന്മാർക്ക് 8.40 ശതമാനവുമാക്കിയാണ് കുറച്ചിരിക്കുന്നത്.

ഐസിഐസിഐ ബാങ്ക് നിലവിലെ നിരക്കിൽനിന്നു 0.3% ആണ് കുറച്ചത്. അടിസ്ഥാന പലിശനിരക്കുകളായ എംസിഎൽആർ–ആറു മാസം, എംസിഎൽആർ–ഒരു വർഷം എന്നിവയിലേതുമായും വായ്പ ബന്ധിപ്പിക്കാനുള്ള അവസരം ഉപയോക്താക്കൾക്കുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഈ വ്യവസ്ഥ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക് ആണിത്. ഫ്‌ളോട്ടിങ് നിരക്കിലും ഫിക്‌സഡ് നിരക്കിലും വായ്പ്പയെടുക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button