തിരുവനന്തപുരം: ഭക്ഷണം കഴിച്ചുവീട്ടില്‍ ഉറങ്ങാന്‍ കിടന്ന മകള്‍ അപകടത്തില്‍പെട്ടെന്ന് മാതാപിതാക്കള്‍ക്ക് ഫോണ്‍കോള്‍. നിങ്ങളുടെ മകളുടെ ബൈക്ക് അപകടത്തിപെട്ടെന്നായിരുന്നു ഫോണ്‍കോള്‍. മുറിയില്‍ കിടക്കാന്‍ പോയ മകള്‍ എങ്ങനെ അപകടത്തില്‍പെട്ടു? മാതാപിതാക്കള്‍ ഒരുനിമിഷം വിശ്വസിച്ചില്ല.
പിന്നീട് മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ മകളെ കാണാനില്ല. പോലീസ് പറഞ്ഞതനുസരിച്ച് അവര്‍ ആശുപത്രിലേക്ക് പോയി. അപകടത്തില്‍പെട്ട മകളെയാണ് കാണാന്‍ കഴിഞ്ഞത്. കാര്യം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതിങ്ങനെ… രാത്രി ഭക്ഷണം കഴിച്ചു കിടന്ന പതിനേഴുകാരിക്കു കാമുകനെ കാണാന്‍ ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയല്‍വീട്ടിലെ സ്‌കൂട്ടറെടുത്തു നേരെ പുറപ്പെട്ടു.
അര്‍ധരാത്രിയില്‍ നഗരത്തില്‍വച്ചു കാമുകനെ കണ്ടു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശ്രീകാര്യത്തുവച്ച് പോലീസിനെ കണ്ടപ്പോള്‍ ഭയപ്പെട്ടു സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കു പരിക്കേറ്റു.
പോലീസ് എത്തി കാര്യം പറഞ്ഞപ്പോഴാണ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. കാമുകനെ വിളിച്ചാണ് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യം പറഞ്ഞത്.
Post Your Comments