ദുബായില്‍ പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായ് നിവാസികള്‍ രംഗത്ത് ഏത്തിയിരുന്നു. പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായില്‍ പ്രചരണം ആരംഭിച്ചിരുന്നു. ആരെങ്കിലും മൂത്രം ഒഴിക്കുന്നതായി പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് മുന്‍സിപ്പല്‍റ്റി അധികൃതര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ മൂത്രം ഒഴിക്കുന്നതിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനൊരു നടപടിയിലേക്ക് നീങ്ങിയത്. പ്രചാരണത്തിന്റെ ഭാഗമായി 700 ഓളം പോസ്റ്ററുകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ചതെന്ന് മാലിന്യ നിയന്ത്രണ വകുപ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സൈഫെ അറിയിച്ചു. ആദ്യത്തെ തവണ പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹം അടക്കണം, വീണ്ടും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുക അടക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments