കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്‌എസ് നേതാവ് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പരസ്യമാ തള്ളിപ്പറയുമ്പോഴും ഈ കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി കോടതയില്‍ ഹാജരായത് പ്രമുഖ സിപിഎം അഭിഭാഷകന്‍.
സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാറാണ് പ്രതികള്‍ക്ക് വേണ്ടി ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരായത്.
നാലുപേരാണ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ പിടിയിലായത്. ഇവര്‍ എല്ലാവരും സജീവ സിപിഎം പ്രവര്‍ത്തകരുമാണ്. പാര്‍ട്ടി നേതാവായ അഭിഭാഷകന്‍ തന്നെ ഇവര്‍ക്കുവേണ്ടി ഹാജരായതോടെ എല്ലാ നിയമസഹായവും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ നല്‍കുന്നുവെന്നാണ് വ്യക്തമാവുന്നത്.
കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമായിരുന്നുവെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ധന്‍രാജ് വധക്കേസിന്റെ വിരോധം തീര്‍ക്കാന്‍ ഗൂഡാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വന്നതോടെ കൊലയ്ക്ക് പിന്നില്‍ തങ്ങളല്ലെന്ന സി.പി.എമ്മിന്റെ വാദം അപ്രസക്തവുമായി.
വെള്ളിയാഴ്ചയായിരുന്നു പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് പുന്നില്‍ സി.പി.എമ്മാണെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നുവെങ്കിലും സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ആരോപണം നിഷേധിച്ചിരുന്നു.
Post Your Comments