Latest NewsIndia

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം: സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. ജെഎന്‍യുവില്‍ എബിവിപി വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ നജീബ് അഹമ്മദിനെയാണ് കാണാതായത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

പോലീസ് അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. പോലീസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്. പല വിവരങ്ങളും നല്‍കിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. കാണാകുന്നതിനുതൊട്ടുമുമ്പ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിച്ചുമുറിയില്‍ വന്ന മൂന്നു വിദ്യാര്‍ത്ഥികളും നജീബും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

തുടര്‍ന്ന് എത്തിയ എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദ്ദിച്ചു. സഹപാഠികളാണ് അന്ന് നജീബിനെ അവരില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിനുശേഷമാണ് നജീബിനെ കാണാതാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button