കവരത്തി : വിസ്താര്‍ യാത്രയുടെ ഭാഗമായി ലക്ഷദ്വീപിലെത്തിയ അമിത്ഷായ്ക്ക് ലഭിച്ചത് ആവേശോജ്ജ്വലമായ വരവേല്പ്. സംസ്ഥാന, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ദ്വീപിന്റെ തനതായ കലാരൂപങ്ങളുടെയും, നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ദേശീയാദ്ധ്യക്ഷന്റെ ആദ്യ ദ്വീപ് സന്ദര്‍ശനം അവിസ്മരണീയമാക്കി. ബിജെപിക്ക് നാമമാത്ര സ്വാധീനം മാത്രമാണ് ദ്വീപില്‍ ഉള്ളതെന്നിരിക്കെ അത് മറികടന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന നേതൃത്വവും നടത്തിയത്.
ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന അജണ്ടയാണ് ലക്ഷദ്വീപിലും അമിത്ഷാ നടപ്പിലാക്കുന്നത്. നൂറ് ശതമാനം മുസ്ലിം ഭൂരിപക്ഷമുള്ള ദ്വീപില്‍ ബിജെപിക്ക് ലഭിച്ച സ്വീകാര്യത ദേശീയതലത്തില്‍ പോലും വലിയ ചലനമുണ്ടാക്കുമെന്നുറപ്പ്. കശ്മീരിലും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പയറ്റി വിജയിപ്പിച്ച അതേ തന്ത്രവുമായി പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മേഖലകള്‍ പിടിക്കാന്‍ അമിത്ഷാ ഇറങ്ങിത്തിരിച്ചപ്പോള്‍ അസാധ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും പ്രവചിച്ചത്.
Post Your Comments