KeralaLatest NewsNews

ഏജന്റുമാര്‍ പറ്റിച്ചു; മോചനമില്ലാതെ ജിദ്ദയിലെ തടവില്‍ മൂന്ന് നഴ്‌സുമാര്‍

കോട്ടയം: ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്ന് നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍. ജോലിക്കു കയറിയശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്ന് കണ്ടെത്തിയത്.

പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നത്.

വീട്ടുകാരില്‍ പലരും ഇവര്‍ ജയിലിലാണെന്ന വിവരം ഇനിയും അറിഞ്ഞിട്ടില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണു മൂന്നു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

സമാന കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞശേഷം ചില മലയാളി നഴ്‌സുമാര്‍ പുറത്തിറങ്ങിയിരുന്നു. എന്നിട്ടും കോട്ടയം സ്വദേശിനികളുടെ മോചനം വൈകുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ സൗദിയിലേക്കു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button