ദുബായി: റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ നടപ്പാക്കുന്ന പുതിയ ട്രാഫിക് നിയമം ജൂലൈ ഒന്നിന് നിലവില്‍ വരും.
കടുത്ത വ്യവസ്ഥകളാണ് പുതിയ ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഭക്ഷണമോ വെള്ളമോ കഴിച്ചുകൊണ്ട് ഡ്രൈവ് ചെയ്താല്‍ 800 ദിര്‍ഹമാണ് പിഴ. കാറിലെ കുട്ടികളടക്കം മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം. കാറില്‍ ആവശ്യത്തിന് സീറ്റ് ബെല്‍റ്റുകള്‍ ഉണ്ടെന്ന് ഉടമ ഉറപ്പുവരുത്തണം. ഇതിനും മൊബൈലില്‍ സംസാരിച്ച് കാര്‍ ഡ്രൈവ് ചെയ്യുന്നതിനും അടക്കം എല്ലാത്തരം പ്രാഥമിക ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്കും 800 ദിര്‍ഹമായിരിക്കും പിഴ.
Post Your Comments