റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി ഏഴു പേര് മരിച്ചു. 484 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായും ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വടക്കന്‍ ആഫ്രിക്കയില്‍നിന്നും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരില്‍ നിരവധി പേരാണ് മരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 1,309 ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇറ്റാലിയന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments