Latest NewsIndia

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ നാട്ടില്‍ തിരിച്ചെത്താന്‍ പോകുന്നുവെന്ന് ദേശീയ സുരക്ഷ ഏജന്‍സി

ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്നുവെന്ന് ദേശീയ സുരക്ഷ ഏജന്‍സി. അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയവരാണ് മടങ്ങാന്‍ പോകുന്നത്. രാജ്യത്ത് സുരക്ഷ ശക്തമാക്കണമെന്നാണ് മുന്നറിയിപ്പ്.

എല്ലാ വിമാനത്താവളങ്ങളിലും എന്‍.ഐ.എ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 2014ല്‍ മുംബൈയിലെ കല്യാണില്‍ നിന്നും ഐഎസ് കേന്ദ്രങ്ങളിലെത്തിയ നാല് യുവാക്കളില്‍ ഒരാള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്ന് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. 2015ല്‍ ഇന്ത്യയില്‍ നിന്നും 21 പേര്‍ ഐഎസില്‍ ചേരുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നീട് ഇവരില്‍ രണ്ട് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ നിന്നും 2016ല്‍ 21 പേര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാംപിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button