Latest NewsIndiaNews

തൊഴിലാളി ക്ഷേമത്തിന് മാറ്റിവെച്ച 20 ,000 കോടി വെട്ടിച്ച സംസ്ഥാനങ്ങളിൽ കേരളവും- സി എ ജിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ

 

ന്യൂഡൽഹി: നിർമ്മാണ തൊഴിലാളി ക്ഷേമത്തിനായി ബിൽഡർമാരിൽ നിന്നും പിരിച്ച കോടിക്കണക്കിനു രൂപ തൊഴിലാളികൾക്കു നൽകാതെ സംസ്ഥാനങ്ങൾ വെട്ടിലായി. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രതിക്കൂട്ടിലാണ്.ഭരണ തലത്തിലെ അഴിമതിക്കെതിരെ നിലപാട് ശക്തമാക്കി സുപ്രിം കോടതിയും രംഗത്തെത്തി.തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവെച്ച 20,000 കോടി രൂപക്ക് എന്തുസംഭവിച്ചു എന്ന് കോടതി ചോദിച്ചു.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനുപോലും ഇതേക്കുറിച്ചു അറിയാത്തതിൽ സുപ്രീം കോടതി അത്ഭുതപ്പെട്ടു.നാഷനൽ ക്യാംപെയ്ൻ കമ്മിറ്റി ഫോർ സെൻട്രൽ ലെജിസ്ലേഷൻ ഓൺ കൺസ്ട്രക്ഷൻ ലേബർ എന്ന നോൺ ഗവണ്മെന്റ് സംഘടന നൽകിയ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നു പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ തൊഴിലാളികൾക്ക് എത്തിക്കാതെ ഉദ്യോഗസ്ഥർ അടിച്ചു മാറ്റിയോ എന്നുപോലും കോടതി സംശയം പ്രകടിപ്പിച്ചു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇങ്ങനെ പിരിവു നടത്തിയിരുന്നു.യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ന്യായം പറഞ്ഞ് ഈ തുക തൊഴിലാളികൾക്ക് നൽകാതെ വെട്ടിച്ചു.കോടതി നിയോഗിച്ച സി എ ജി നൽകിയ റിപ്പോർട്ടിൽ ഇതെവിടെപ്പോയെന്ന് സി എ ജിക്കു പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ് നിയമം അനുസരിച്ച് 1996 മുതൽ ഇതുവരെ സംസ്ഥാനങ്ങൾ പിരിച്ചെടുത്ത തുകയുടെ കണക്ക് അന്വേഷിച്ചു ബോധ്യപ്പെടുത്താൻ കോടതി ഉത്തരവിട്ടു.കൂടാതെ സംഥാനങ്ങൾ തുക പിരിച്ചെടുത്തിട്ടു വെൽഫെയർ ഫണ്ടിലേക്ക് അടയ്ക്കാതെയിരുന്നിട്ടുണ്ടെങ്കിൽ അത് ഒന്നരമാസത്തിനുള്ളിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു.ഹരിയാന കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ പ്രതിക്കൂട്ടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button