Latest NewsKeralaNattuvarthaNews

ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു

ബിനിൽ കണ്ണൂർ

മാഹി: തലശ്ശേരിക്കും, മാഹിക്കുമിടയിൽ ഉസ്സൻമുട്ട കയറ്റത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്.

മുന്നിലുളള വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ പിറകിലെ ടാങ്കർ ലോറി ബ്രേക്ക് ചെയ്യുകയും, തുടർന്ന് ടാങ്കർ ലോറി നിയന്ത്രണം വിട്ട് പുറകോട്ട് പോയി ഹൈടെൻഷൻ ലൈൻ കടന്നു പോകുന്ന ട്രാൻസ്ഫോർമറിന്റെ സമീപത്തേക്ക് ഇടിച്ചിറങ്ങി. ജനവാസ മേഖലയെങ്കിലും മറ്റു വാർത്തകളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button