അവസാനം പണം കായ്ക്കുന്ന മരവും കണ്ടെത്തി. യൂറോപിലെ വെയിൻസിലുള്ള വിനോദ സഞ്ചാര മേഖലയായ പോർട്ടിമിറിയോണ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു മരമുള്ളത്. വളഞ്ഞ് വളരുന്ന ഈ മരത്തിന്റെ തടിയിലെല്ലാം നാണയങ്ങൾ ഉണ്ട്. ഒറ്റ നോട്ടത്തിൽ മരത്തിൽ കായ്ച്ചതാണെന്നു തോന്നുന്ന ഈ മരത്തിലുള്ള നാണയങ്ങൾ മനുഷ്യർ കുത്തിവച്ചതാണ്.
ആചാരങ്ങളുടെ ഭാഗമായി തങ്ങളുടെ രോഗം മാറാനാണ് ആളുകൾ ഈ മരത്തിൽ നാണയങ്ങൾ കുത്തി വയ്ക്കുന്നത്. മരത്തിൽ തറച്ചിരിക്കുന്ന നാണയങ്ങൾ ആരെങ്കിലും വലിച്ചൂരിയാൽ അവർക്ക് രോഗം വരുമെന്നും ഇവിടുള്ളവർ വിശ്വസിക്കുന്നു. 18ാം നൂറ്റാണ്ടു മുതലേ ഇവിടെ മരത്തിൽ നാണയം തറക്കുന്ന ആചാരം നിലനിൽക്കുന്നതാണ്.
ഇവിടെയുള്ള ഏഴു മരങ്ങൾ ഇത്തരത്തിൽ നാണയങ്ങൾക്കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ഇവിടെയുള്ള പ്രദേശവാസികളെ കൂടാതെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരത്തിൽ നാണയങ്ങൾ മരത്തിൽ കുത്തിവയ്ക്കാറുണ്ട്.
Post Your Comments