മേപ്പാടി : വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. മുണ്ടക്കെ വനംമേഖലയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഡംഡം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ എത്തിയ അഞ്ചംഗ സംഘത്തില്‍ ഒരു വനിതയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
നിലമ്ബൂര്‍ കരുളായി വനത്തില്‍ കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടതിന് പകരം വീട്ടാന്‍ സി.പി.ഐ മാവോയിസ്റ്റുകള്‍ പുതിയ ദളം രൂപീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലമായ ‘ട്രൈ ജംഗ്ഷന്‍’ കേന്ദ്രീകരിച്ചാണ് പുതിയ ദളം രൂപികരിച്ചിരിക്കുന്നത്. വാരാഹിണി ദളമെന്നാണ് പുതിയ ഘടകത്തിന്റെ പേര്. അജിതയും ദേവരാജനും കൊല്ലപ്പെട്ടതിന് ശേഷമാണ് പുതിയ ദളം രൂപംകൊണ്ടത്. ഇതിനാലാണ് പുതിയ സംഘടന ഇവരുടെ മരണത്തിന് പകരം വീട്ടാനാണെന്ന സംശയത്തിന് കാരണം.
സംഘം വൈകിട്ട് രണ്ടു മുതല്‍ നാലുവരെ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം ചോദിച്ചു വാങ്ങിക്കഴിച്ച ഇവര്‍ അരിയും സാധനങ്ങളും വാങ്ങിയാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments