ആലപ്പുഴ: നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിക്ക് അശ്‌ളീല മെസേജുകൾ അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അബ്ദുൾ മനാഫ് ആണ് പിടിയിലായത്. ഉണ്ണി മുകുന്ദന്റെ വ്യാജ പ്രൊഫൈലിൽ ഫ്രണ്ട് ആയ എറണാകുളം സ്വദേശിയായ പെൺകുട്ടിയെ ആണ് ഇയാൾ വളയ്ക്കാൻ ശ്രമിച്ചത്. ഉണ്ണിമുകുന്ദനെന്ന വ്യാജേന പെൺകുട്ടിയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്യുകയും പെൺകുട്ടിയുടെ ഫോൺ നമ്പർ കരസ്ഥമാക്കുകയും ചെയ്തു.
പുതിയ സിനിമകളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങൾ നൽകിയത് കൊണ്ട് പെൺകുട്ടിക്ക് സംശയം തോന്നിയതുമില്ല. എന്നാൽ ചാറ്റുകൾ പിന്നീട് വഴിമാറിപ്പോയപ്പോഴാണ് പെൺകുട്ടിക്ക് പന്തികേട് തോന്നിയത്.സന്ദേശങ്ങളുടെ ഭാഷ അശ്ലീലതയിലേക്കു കടന്നതോടെ ഒരു സുഹൃത്തുവഴി ഉണ്ണി മുകുന്ദന്റെ യഥാർത്ഥ നമ്പർ തേടിപ്പിടിച്ചു വിളിച്ചു. അപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സൈബർ സെല്ലിന് പരാതി നൽകുകയായിരുന്നു.
തനിക്കു മറ്റു പ്രൊഫൈലുകൾ ഇല്ലെന്ന് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു. സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണെനന്മ ഇതിന്റെ കാരണം തനിക്കറിയില്ലെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.ഇതുമാത്രമല്ല ഒരുപാട് പ്രൊഫൈലുകൾ ശ്രദ്ധയിൽ പെടുമ്പോൾ ഫേസ്‌ബുക്കിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഒരു മാസത്തിനിടെ ആയിരത്തോളം വ്യാജ ന്യൂസുകളാണ് തനിക്കെതിരെ ഇതുമൂലം വരുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.ഡെസ്‌ബുക്കിൽ ഉള്ള തന്റെ ഔദ്യോഗിക പേജ് പിന്തുടരാതെ പലരും ഇത്തരം വ്യാജ പ്രൊഫൈലുകളെ പിന്തുടരുകയാണെന്നും ഉണ്ണി കൂട്ടിച്ചേർത്തു. പരാതി ലഭിച്ച സൈബർ പോലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശി അബ്ദുൽ മനാഫ് പിടിയിലാക്കുകയും പ്രതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
Post Your Comments