ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് സൈന്യം നടത്തുന്ന പ്രകോപനകരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നൗഷാര മേഖലയില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി. ശക്തമായ മോട്ടോര്‍ ഷെല്‍ആക്രമണവും ഉണ്ടായി. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. പാക് വെടിവെപ്പില്‍ ഒരു അച്ഛനും മകളുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ ജമ്മു കശ്മീരിലെ അര്‍നിയ മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റിരുന്നു.
മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. അക്രമണം തുടരുന്നതിനാല്‍ നൗഷേറ സെക്ടറിലെ ഗ്രാമീണരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.
Post Your Comments