Latest NewsKeralaNews

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തെ കുറിച്ച് പി . ജയരാജൻ: കണ്ണൂരിലും മാഹിയിലും ഹർത്താൽ ആരംഭിച്ചു

 

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പി. ജയരാജന്‍.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ല. ഈ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിക്കുന്നു,കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജയരാജൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അതെ സമയം പഴയങ്ങാടിയിൽ ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹും ബിജെപി പ്രവർത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചുള്ള ബിജെപി ഹർത്താൽ കണ്ണൂർ ജില്ലയിലും മാഹിയിലും ആരംഭിച്ചു. ഴിഞ്ഞ ജൂലൈയിൽ കുന്നരുവിലെ സി.പി.എം പ്രവർത്തകൻ ധനരാജിനെ (38) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ 12-ാം പ്രതിയായ ബിജു ജാമ്യത്തിൽ ആയിരുന്നു.

സുഹൃത്ത് രാജേഷിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു ബിജുവിനെ വളഞ്ഞിട്ടു വെട്ടി കൊല്ലുകയായിരുന്നു.സുഹൃത്ത് രാജേഷ് ഓടി രക്ഷപെട്ടു.ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർഎസ്എസ്, ബിജെപി നേതൃത്വം ആരോപിച്ചു.പെയിന്റിങ് തൊഴിലാളിയായ ബിജു കക്കംപാറയിലെ പുരുഷോത്തമൻ – നാരായണി ദമ്പതികളുടെ മകനാണ്. ധനരാജ് കൊല്ലപ്പെട്ട അന്ന് തന്നെ ബി എം എസ് പ്രവർത്തകനായ സി.കെ. രാമചന്ദ്രനെ വീട്ടിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button