Latest NewsKerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പയ്യന്നൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവ സമയത്ത് കൊല്ലപ്പെട്ട ബിജുവിന്റെ ബൈക്കിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ പോലീസിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. സംശയത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ബിജുവിന്റെ പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷമാണ് കഴുത്തിന് വെട്ടിയത്.

വാഹനത്തില്‍ നാല് പേരുണ്ടായിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു അക്രമി സംഘം വന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button