Latest NewsIndiaNews

നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാൻ വീണ്ടും കോടതിയുടെ വാറന്റ്

മുംബൈ:വാല്മീകിയെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ നടി രാഖി സേവനത്തിനു വീണ്ടും കോടതിയുടെ ജാമ്യമില്ലാ വാറന്റ്. അടുത്ത മാസം രണ്ടാം തീയതിയാണ് വാദം കേൾക്കുന്നത്.ഇതേ കേസിൽ കഴിഞ്ഞ മാര്‍ച്ചിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും മുംബൈയിലെത്തി പൊലീസിന് നടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പറഞ്ഞു മടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം ടി വി ചാനൽ പരിപാടിയിൽ വാല്മീകിയെ കുറിച്ച് രാഖി സാവന്ത് നടത്തിയ പരാമർശമാണ് കേസിനു ആധാരം. വാല്മീകി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ലുധിയാന സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button