ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും അടുത്തതായി പുറത്തുവിടുകയെന്ന് ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്ര. ഞായറാഴ്ച ഇത് പുറത്തു വിടുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു നേതാക്കന്‍മാര്‍ നടത്തിയ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യമുന്നയിച്ച് നിരാഹാരം നടത്തുന്ന കപിൽ മിശ്രയുടെ ആരോഗ്യ നില മോശമാണെന്നു ഡോക്ടർമാർ പറഞ്ഞു.
ഡൽഹി നിവാസികളെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അടുത്ത വെളിപ്പെടുത്തലിൽ ഉണ്ടാവുക എന്ന് കപിൽ മിശ്ര പറഞ്ഞു.കപിൽ മിശ്രയെ കെജ്രിവാളിനെതിരെയുള്ള അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തിൽ ആം ആദ്മി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
Post Your Comments