കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ പ്രതികളാകുന്നതാകട്ടെ ഭരണകക്ഷിയായ പാര്‍ട്ടി പ്രവര്‍ത്തകരും. ഭരണം കയ്യാളുമ്പോള്‍ എന്ത് കാടത്തവും കാട്ടാം എന്ന ഭയാനകമായ അവസ്ഥയിലേക്ക് ഇന്ന് ഇടതുപക്ഷം എത്തിയിരിക്കുന്നു. ഇതില്‍ ആഭ്യന്തരവകുപ്പ് കൂടി അലങ്കരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിസ്സംഗത, ഇത്തരം കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നുവെന്നതാണ് വസ്തുത. കേരളം ഈ ഗതിയിലേക്ക് നീങ്ങുകയാണെങ്കില്‍ അധികം വൈകാതെ തന്നെ സംഥാന മന്ത്രിസഭ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് എത്തിയേക്കാം. ഇതു തന്നെയാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നല്‍കിയ ഉപദേശത്തിലൂടെ വ്യക്തമാകുന്നത്. അടിയന്തര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നാണ് മുഖ്യമന്ത്രിക്ക് ഇന്ന് ഗവര്‍ണര്‍ നകല്‍കിയ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവാണ് രാഷ്ട്രീയ കൊലപാതകത്തിലെ ഒടുവിലത്തെ ഇര. ഓരാ കേസിലും തുടരുന്ന സര്‍ക്കാര്‍ നിസ്സംഗത കണക്കിലെടുത്താണ് ഗവര്‍ണറുടെ കര്‍ശന നിര്‍ദ്ദേശം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ക്ക് വിമര്‍ശിക്കേണ്ടി വരിക എന്നതുതന്നെ ഭരണം എന്തുതരത്തിലാണെന്ന വിലയിരുത്തലിന് അടിവരയിടുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു വിഷയത്തില്‍ ഗവര്‍ണര്‍ക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നത്.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടുള്ളത്. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയപക പോക്കലിന് ഇരയാകുന്നത്. തുടര്‍ന്നിങ്ങോട്ട് ഇവരുടെ കൊലക്കത്തിക്ക് ഇരയായത് നിരവധി ജവനുകള്‍. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരകളാവുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. വര്‍ഷങ്ങളായി ചോര എന്നതാണ് ഇവരുടെ നിയമം. ചോരയുടെ മണമില്ലാത്ത ദിവസങ്ങള്‍ കണ്ണൂരിലുണ്ടായിട്ടില്ല. ഇവരുടെ ഈ കിരാത നിയമത്തിൽ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി. പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ യുവാക്കളെ ചാവേറുകളാക്കി മാറ്റുകയാണ് ഇവിടെ. അക്രമം നടന്നാല്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയുണ്ടെന്ന ഉറച്ച വിശ്വാസവും ഇവിടെ സമാധാനത്തിനു ഭീഷണിയായി മാറുന്നു.
ബോംബും മാരകായുധങ്ങളും എല്ലാം പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമാണ്. ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തി വയ്ക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതും പതിവാണ്. ജില്ലയില്‍ കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ബോംബ് നിര്‍മാണന്ന് പൊലീസ് മുന്‍പ് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി ബോംബിനൊപ്പം പ്രത്യേകതരം ആയുധങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ സംഘടിത പ്രവര്‍ത്തനമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെ സന്തോഷ് കുമാറെന്ന ബി.ജെ.പി പ്രവര്‍ത്തകനെ ആയുധധാരികളായ സി.പി.എമ്മുകാര്‍ വീട്ടില്‍ കയറിയാണ് വെട്ടി കൊലപ്പെടുത്തിയത്.
അധികാരം കിട്ടിയതോടെ കണ്ണൂരന് പുറത്തേക്കും ഇവരുടെ അജണ്ട നടപ്പാക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഭരണത്തിന്റെ മറവില്‍ കണ്ണൂരിന് പുറത്തും നിരവധിപേരെ പലപ്പോഴായി സിപിഎം കൊലപ്പെടുത്തി. ഭരണപക്ഷമെന്ന മഞ്ഞളിപ്പില്‍ സ്ത്രീകളെന്നൊ പുരുഷന്‍മാരെന്നോ കുട്ടികളെന്നോ ഉള്ള പരിഗണനപോലും ഇവര്‍ നല്‍കിയില്ല. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് വീടിന് തീയിട്ട് ബിജെപി പ്രവര്‍ത്തകരായ വിമലയെയും രാധാകൃഷ്ണനെയും ചുട്ടുകരിച്ച ക്രൂരത ഇന്നും കേരളം മറന്നിട്ടില്ല.
‘ഭയം’ വിതയ്ക്കുക എന്നതാണ് അവരുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ രീതി. ഭയം വിതച്ച് ജനങ്ങളെ മറ്റ് പാര്‍ട്ടികളിലേക്ക് അടുപ്പിക്കാതിരിക്കുക, ഇതാണ് ഇവരുടെ ലക്ഷ്യം. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഏറെയും നടന്നിരിക്കുന്നതും ഇതുതന്നെയാണ്. നിസ്സാര കുറ്റങ്ങളുടെ പേരില്‍ പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്തവരുടെ വീടുകള്‍ പോലും തകര്‍ത്ത് തരിപ്പണമാക്കപ്പെടുന്നു. വീട്ടുസാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുക, കിണറ്റിലും കുടിവെള്ള സ്രോതസ്സിലും മാലിന്യം കലര്‍ത്തുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ച് ആയുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അങ്ങനെ പോകുന്നു ഇന്ന് ഇവരുടെ പ്രവര്‍ത്തന ശൈലി. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി സംഘര്‍ഷം സൃഷ്ടിക്കാന്‍ നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന നീക്കങ്ങളാണ് പലപ്പോഴും കാര്യങ്ങള്‍ വഷളാക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് ഇന്ന് ഭരണപിന്‍ബലവും ലഭിക്കുന്നു. പാടത്തെ പണിക്ക് വരമ്പില്‍ കൂലി കൊടുക്കണമെന്ന് കേഡര്‍മാരെ ഗുണദോഷിക്കാന്‍ സാധിക്കുന്നതും ഇതിനാല്‍തന്നെ. ഈ നില തുടർന്നാൽ കേരളത്തിൽ പോലും പാർട്ടിക്ക് അധികനാള്‍ നിലനിൽപ്പുണ്ടാകില്ലെന്ന് വ്യക്തം.
Post Your Comments