
കരിപ്പൂര്‍: കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഇലക്ടോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 92 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുന്നമംഗലം സ്വദേശി മുസ്തഫയെ അറസ്റ്റ് ചെയ്തു.
അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ)സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ സംഘം കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ഉടനെ മുസ്തഫയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പിന്നീട് ബാഗേജ് പരിശോധിച്ചപ്പോഴാണ്, ഇലക്ട്രിക് ഹൈഡ്രോളിക് ജാക്കിയുടേയും, വോള്‍ട്ടേജ് കണ്‍വേര്‍ട്ടര്‍ ട്രാന്സ്ഫോര്മറിനകത്തും സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments