KeralaLatest NewsNews

മെഡിക്കല്‍ പി.ജി. സീറ്റ് വാഗ്ദാനം ചെയ്ത് 2 കോടി തട്ടി,ഇല്ലാത്ത സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: കേരളത്തിൽ തട്ടിപ്പു സംഘങ്ങൾ വ്യാപകം

 

ചാലക്കുടി: വ്യാജ സ്കൂളിന്‍റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ ചിറങ്ങര സ്വദേശികളായ മുളയ്ക്കല്‍ സഞ്ജീവ്(57), സഹായി കൂത്താട്ട് വീട്ടില്‍ സംഘമിത്ര(57) എന്നിവർ അറസ്റ്റിലായി. സമാനമായി മറ്റൊരു കേസിൽ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ബിരുദാനന്തര ബിരുദത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുകോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. കാസര്‍ഗോഡ് ചെറുവത്തൂര്‍ പടന്ന സ്വദേശി പി.വി.കെ. വീട്ടില്‍ മുെസെഫ് ഷാന്‍ മുഹമ്മദി(23)നെയാണ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലും വിദ്യാഭ്യാസ ലേഖനങ്ങളിലും പരസ്യം നല്‍കി സ്കൂളിലേക്ക് അധ്യാപകരെയും സ്റ്റാഫുകളെയും നിയമിക്കുന്നവെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ സെക്യൂരിറ്റിയായി വാങ്ങിയ കേസിലാണ് സഞ്ജീവ് അറസ്റ്റിലായത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഇയാൾ മറ്റൊരു പരസ്യം ഉണ്ടാക്കുന്ന തയ്യാറെടുപ്പിലായിരുന്നു.

ഇന്‍റര്‍വ്യൂവിന് എത്തിയവരില്‍നിന്ന് അന്പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെ ഇയാൾ തട്ടിച്ചെടുത്തിരുന്നു.നിര്‍മാണത്തിലിരിക്കുന്ന വലിയ കെട്ടിടങ്ങളുടെ ഫോട്ടോയെടുത്ത് അതാണ്‌ പുതിയ സ്കൂള്‍ എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടല്‍.തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും നിര്‍ധനരായ സ്ത്രീകളാണ്.

ചാലക്കുടിയില്‍ അറസ്റ്റിലായത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ റേഡിയോളജി എം.ഡി. കോഴ്സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് ഉറപ്പുനല്‍കി.പല തവണയായി രണ്ടുകോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു.ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറില്‍ നിന്നാണ് മുഹമ്മദ്‌ പണം തട്ടിയത്.പണം നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുമെന്നും ഡോക്ടറായി ജോലിനോക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തി. സംശയം തോന്നിയ യുവ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button