സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു അച്ഛന്റെയും മൂന്നു വയസ്സുകാരായ ഒരു മകന്റെയും ചിത്രമാണ്. ട്രെന്‍ഡിംഗ് ഇന്‍ ചൈന എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വന്ന ചിത്രത്തില്‍, ആകാശപ്പാതയിലൂടെ നടക്കാന്‍ ഭയമുള്ള പിതാവിനെ വലിച്ചിഴച്ച് കൊണ്ടു വരുന്ന മൂന്ന് വയസുകാരനാണ് ഉള്ളത്. ആകാശപ്പാതയിലൂടെ നടക്കാന്‍ ഭയമുള്ള പിതാവ് ഒരടി പോലും നടക്കാനാകാതെ നിലത്ത് ഇരിക്കുന്നതാണ് വീഡിയോയില്‍.
എന്നാല്‍ പിതാവിനെ ഇരിക്കാന്‍ സമ്മതിക്കാതെ മൂന്ന് വയസുകാരന്‍ വലിച്ചു കൊണ്ടു പോകുന്നതാണ് രസകരമായ വീഡിയോയില്‍ കാണുന്നത്.
ഉയരത്തിലൂടെ നടക്കാന്‍ ഭയന്ന് വിറച്ചിരിക്കുന്ന പിതാവിനെ മൂന്ന് വയസുകാരന്‍ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇവരുടെ പ്രകടനം കണ്ട് ആകാശപ്പാതയില്‍ നടക്കുന്ന മറ്റുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വാന്‍ഷെന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. 213 അടിയുള്ള ആകാശപ്പാത ദേശീയോദ്യാനത്തിലെ ഒരു പര്‍വതത്തിന് മുകളില്‍ 330 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Post Your Comments