ജലന്ധര്‍ : പഞ്ചാബില്‍ യുവാവ് പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി കിലോമീറ്ററുകള്‍ നടന്നു. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് യുവാവ് ഇത്തരത്തില്‍ ചെയ്തത്. സൗജന്യ ആംബുലന്‍സ് സേവനം നിഷേധിക്കപ്പെട്ടതിനാല്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ 400 രൂപ മുടക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് യുവാവ് റിക്ഷയെ ആശ്രയിച്ചത്. സരബ്ജിത്ത് എന്ന യുവാവാണ് പിതാവിന്റെ മൃതദേഹവുമായി നടന്നത്.
ഞായറാഴ്ചയാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മരിച്ചു. ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. 400 രൂപ എടുക്കാനില്ലാത്തതിനാല്‍ ഇയാള്‍ 150 രൂപ മുടക്കി റിക്ഷയില്‍ മൃതദേഹം കൊണ്ടു പോകുകയായിരുന്നു. സരബ്ജിത്തിന്റെ ബന്ധുക്കളിലൊരാളാണ് റിക്ഷ സംഘടിപ്പിച്ച് നല്‍കിയത്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിന് മാത്രമേ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യം ലഭ്യമല്ലെന്ന് ആശുപത്രി സൂപ്രണ്ട് കമലജി സിങ് ബാവ പറഞ്ഞു.
Post Your Comments