ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരം ഏറ്റെടുത്തയുടന്‍ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങളിലൊന്നായ അറവുശാലകള്‍ക്ക് ലെസന്‍സ് നിഷേധിച്ച നടപടിക്ക് കോടതിയില്‍ നിന്നും തിരിച്ചടി. അറവുശാലകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച 27ഓളം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാനത്ത് അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്കും പുതിയവ വേണ്ടവര്‍ക്കും ഭക്ഷ്യ വകുപ്പിനെ ലൈസന്‍സിനായി സമീപിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം, മാംസാഹാരം കഴിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ സര്‍ക്കാരിന് നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പുതിയ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്നും, പഴയ അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments