KeralaNews

പ്രധാനമന്ത്രി ആവാസ് യോജന; കൊച്ചിയിൽ വീടൊരുങ്ങുന്നത് 1528 കുടുംബങ്ങൾക്ക്

കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൊച്ചി നഗരത്തിലെ 1528 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. 3 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതമായും ബാക്കി തുക സംസ്ഥാന സര്‍ക്കാരും നഗരസഭയും ഗുണഭോക്താവും തുല്യ വിഹിതമായാണ് നൽകുന്നത്. പദ്ധതി തുക 4 ഗഡുക്കളായാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ആദ്യ ഗഡുവിന്റെ വിതരണോത്ഘാടനം കെ.വി തോമസ് എം.പി നിര്‍വഹിച്ചു.

45 കോടി 84 ലക്ഷം രൂപയാണ് പദ്ധതി തുക. ഇതില്‍ 22 കോടി 92 ലക്ഷം രൂപയും അനുവദിച്ചിരിക്കുന്നത് കേന്ദ്രസർക്കാരാണ്. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നിബന്ധനയില്‍ കേരളത്തിന് മാത്രമായി ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇത് പദ്ധതിക്ക് സഹായകമാകുമെന്നാണ് കണക്ക് കൂട്ടൽ.

shortlink

Post Your Comments


Back to top button