തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഹാബിറ്റാറ്റ് ഗ്രൂപ്പിലെ മേസ്തിരിമാര്‍ നടത്തുന്ന ഒരു മേളയുണ്ട്.ഇവിടെ രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കിലുള്ള വീട് എങ്ങനെ നിര്‍മിക്കുമെന്ന് പഠിപ്പിക്കും.താല്പര്യമുള്ളവര്‍ക്ക് ആരുടെയും സഹായമില്ലാതെ ഇതിനാവശ്യമായ വസ്തുക്കൾ പരമാവധി ഉപയോഗിച്ച് വീടുവയ്ക്കാം.ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഉപയോഗം പരമാവതി കുറച്ചാണ് വീട് നിർമ്മാണം. മാതൃകയായി ഇവിടെ 300 ചതുരശ്ര അടിയിൽ ഒരു വീട് നിർമാണവും നടക്കുന്നുണ്ട്.
വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് കോർത്ത് കെട്ടാൻ സാധിക്കുന്ന ഇഷ്ടികയും സംസ്കരിച്ച റബര്‍ കട്ടിള, കോൺ ക്രീറ്റ് കട്ടിള, തടിവാതില്‍, കൂടാതെ പി വി സി വാതിൽ, സ്റ്റീൽ വാതിലുകൾ ,തട്ടിനുവേണ്ട ഫില്ലര്‍ സ്ലാബ്,പൂശാൻ മണ്ണ് ഇവയാണ്.ഇഷ്ടികയുണ്ടാക്കുന്നതെങ്ങനെയാണെന്നും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ചെറിയ യന്ത്രവും ലഭ്യമാണ്.കാശിന്റെ അവസ്ഥയനുസരിച്ചു വസ്തുക്കളുടെ അളവ് കൂട്ടി വീട് വലുതാക്കുകയും ചെയ്യാം.
കൂടാതെ പിന്നീട് വീട് മോടിപിടിപ്പിക്കാനും പുതുക്കി പണിയാനും സാധിക്കും. ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ആരെയും അത്ഭുതപ്പെടുത്തുന്ന മുതല്‍മുടക്കില്‍ ഇത്തരം മേള നടത്തുന്നത്.ഹാബിറ്റാറ്റിന്റെ മുപ്പതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ആണ് എക്സിബിഷന്‍ സെന്ററും ചിലവു കുറഞ്ഞ വീടിന്റെ മാതൃകയും നമുക്കായി ഒരുക്കുന്നത്.ഇവർ തന്നെ നാലു ലക്ഷത്തിന്റെ വീടും നിർമ്മിച്ച് പ്രശസ്തരാണ്.മേള മെയ് 16 വരെ ഉണ്ടാവും.
Post Your Comments