Latest NewsKeralaNews

ക്രിസ്ത്യന്‍ മാനേജ് മെന്റ് കോളേജുകളിൽ ഫീസ് കുത്തനെ കൂട്ടി

 

തിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫീസ് കുത്തനെ ഉയര്‍ത്തി. സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ് ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായത്.ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജുകളിലാണ് പുതിയ ഫീസ് സമ്പ്രദായം നടപ്പിലാക്കുക.

ക്ലിനിക്കല്‍ പിജി കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ ഫീസ് 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമാക്കി ഉയർത്തി.നോണ്‍ ക്ലിനിക്കല്‍ പി.ജി ഡിപ്ലോമ കോഴ്സുകളില്‍ മാനേജ്മെന്റ് സീറ്റുകളില്‍ ആറരലക്ഷവും മെറിറ്റ് സീറ്റുകളില്‍ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് എട്ടര ലക്ഷമായി ഏകീകരിച്ചു. എൻ ആർ ഐ കോഴ്‌സുകളിൽ ഫീസുകൾക്ക് മാറ്റമില്ല.

shortlink

Post Your Comments


Back to top button