KeralaNews

കുടുംബക്കോടതി ജഡ്‌ജി കൂടുതൽ ജാഗ്രതയും ശുഷ്‌കാന്തിയും പുലർത്തണമെന്ന് ഹൈക്കോടതി ജഡ്‌ജ്‌

കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ എറണാകുളം കുടുംബക്കോടതി ജഡ്ജി കൂടുതൽ ജാഗ്രതയും ശുഷ്കാന്തിയും പുലർത്തണമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നത് സംബന്ധിച്ചുള്ള കുടുംബകോടതി ഉത്തരവിനെതിരെ എളമക്കര സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2.6 ലക്ഷം രൂപ മൂന്ന് തവണകളായി കെട്ടിവെയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിൽ രണ്ട് തവണ തുക അടച്ചെങ്കിലും നോട്ട് അസാധുവാക്കൽ മൂലം മൂന്നാമത്തെ തവണ അടയ്ക്കാൻ സാവകാശം തേടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചെങ്കിലും അത് അംഗീകരിക്കാതെ കുടുംബക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

ഈ വിഷയത്തിൽ ഹർജിക്കാരൻ കോടതിയെ സമീപിക്കുകയും കുടുംബക്കോടതിയോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ രണ്ട് പ്രാവശ്യവും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് കോടതിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button