അടൂര്‍ : അടൂര്‍ ഏനാത്ത് ബെയ്‌ലി പാലത്തിലെ ഇരുമ്പ് പ്ലേറ്റ് ഇളകിമാറിയതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. പാലത്തിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് പാളി ഇളകിമാറിയതായി കണ്ടെത്തിയത്. സംഭവം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏനാത്ത് പ്രധാന പാലത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചെറുവാഹനങ്ങള്‍ക്കായി പട്ടാളം നിര്‍മിച്ച ബെയ്‌ലി പാലത്തിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്.
പാലത്തില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഗതാഗതം തടസപ്പെട്ടത് അറിയാതെ എത്തിയ വാഹനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
Post Your Comments