KeralaLatest News

ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കക്കംപാറ സ്വദേശി ബിജുവാണ് മരിച്ചത്. പയ്യന്നൂര്‍ പഴയങ്ങാടിയിലെ പാലക്കോട് പാലത്തിന് സമീപം വൈകിട്ട് നാല് മണിക്കാണ് വെട്ടേറ്റത്. ആര്‍.എസ്.എസ് കക്കംപാറ മണ്ഡല്‍ കാര്യവാഹകായിരുന്നു.  പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ 12-ാം പ്രതിയാണ് ബിജു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button