Latest NewsIndiaNews

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ – കൊല്ലപ്പെട്ട ഭാര്യ കാമുകന്റെ കൂടെ കറങ്ങുന്നത് കണ്ടുപിടിച്ചു സുഹൃത്ത്- നാടകീയ രംഗങ്ങൾ

 

പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തിയ യുവതി കാമുകനുമൊത്ത് അടിച്ചു പൊളിക്കുന്നു. വാർത്ത കണ്ട് അതിശയിക്കണ്ട, സംഭവം ബീഹാറിലാണ്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന യുവതി ജീവനോടെ കാമുകനുമൊത്ത് കറങ്ങുന്നത് കണ്ടുപിടിച്ചത് ഭാര്യയെ കൊന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന ഭർത്താവിന്റെ സുഹൃത്താണ്.പോലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് ഇവിടെ എടുത്തു പറയേണ്ടത്. ബിഹാറിലെ മുസഫർപൂരിലെ പിങ്കിഎന്നാ 25 കാരിയും മനോജ് ശർമയെന്ന യുവാവും വിവാഹം കഴിച്ചത് 2015 ലാണ്.

കുറച്ചുനാളുകൾക്കുശേഷം പിങ്കിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. എന്നാൽ യുവതിക്കെന്തു സംഭവിച്ചെന്ന് അന്വേഷിക്കാതെ പിങ്കിയുടെ മാതാപിതാക്കൾ മനോജിന്റെ പേരിൽ കേസ് കൊടുത്തു. തന്റെ മകളെ സ്ത്രീധനത്തിന്റെ പേരിൽ മരുമകൻ പീഡിപ്പിച്ചു കൊന്നതാണെന്നായിരുന്നു പരാതി. എന്നാൽ താൻ നിരപരാധിയാണെന്ന് പറഞ്ഞിട്ടും പൊലീസിന് അലിവുണ്ടായില്ല. പോലീസ് ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി അത് പിങ്കിയാണെന്നു സ്ഥാപിക്കുകയും ചെയ്തു.

തുടർന്ന് മനോജിനെ കോടതി കൊലക്കുറ്റത്തിന് ശിക്ഷിക്കുകയും മനോജ് ജയിലിലാകുകയുമായിരുന്നു. എന്നാല്‍ മനോജ് ശർമയുടെ സുഹൃത്ത് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബൽപുരിൽ വെച്ച് പിങ്കിയെയും കാമുകനെയും കണ്ടതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടാകുകയായിരുന്നു. തുടർന്ന് മനോജിന്റെ ബന്ധുക്കൾ ജബൽപുരിലെത്തി പിങ്കിയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ മധ്യപ്രദേശ് പോലീസ് മരിച്ച യുവതിയെയും കാമുകനെയും ബീഹാറിലെത്തിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മയൂർ മാലിക്ക് എന്ന യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നും ഇയാളുമായിട്ടാണ് ഒളിച്ചോടിയെതെന്നും കോടതിക്ക് ബോധ്യമായി.തുടർന്ന് മനോജിനെ കോടതി കുറ്റവിമുക്തനാക്കുകയും പിങ്കിയുടെ മാതാ പിതാക്കൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button