സൗദി : സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് അംഗീകാരം.റിയാദ് മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദറാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. റിയാദ് സിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദ് നഗരത്തിന്റെ സേവന, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരം സ്മാര്‍ട്ട് സിറ്റിയായി പ്രഖ്യാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ മുഖ പരിപാടികള്‍ നടപ്പാക്കും. നഗരവികസനത്തിന്റെ ഭാഗമായി പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോ പ്രൊജക്ടിന്റെ 54 ശതമാനം പണിപൂര്‍ത്തിയായതായും ഗവര്‍ണര്‍ അറിയിച്ചു.
അനുയോജ്യമായ നിരക്കില്‍ താമസ കെട്ടിടങ്ങള്‍ ലഭ്യമാക്കുക, ആരോഗ്യ, ആയുരാരോഗ്യ സേവനം മെച്ചപ്പെടുത്തുക, ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുക, പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കുക, ടെലികമ്യൂണിക്കേഷന്‍ സൗകര്യം മെച്ചപ്പെടുത്തുക, സുരക്ഷ ഉറപ്പുവരുത്തുക, ജലം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി നിരവധി തൊാഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments