KeralaLatest NewsNews

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണികളുടെ കൂട്ട കരച്ചിലും കൂട്ടയോട്ടവും

കണ്ണൂർ•കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണികളുടെ കൂട്ട കരച്ചിലും, കൂട്ടയോട്ടവും. ഇന്ന്  വെളുപ്പിന് 4 മണിയോട് കൂടിയാണ്  സംഭവം. വെളുപ്പിന് പെയ്ത ശക്തമായ മഴയേ തുടർന്ന് പ്രസവവാർഡായ G ഒന്നിലേക്ക് മഴവെള്ളം കുതിച്ചെത്തിയതാണ് സംഭവത്തിനാധാരം.

ഗർഭിണികളായ സ്ത്രീകളോടൊപ്പം കൂട്ടിരിപ്പിനായി വന്നവർ പായ വിരിച്ചു നിലത്ത് കിടക്കുമ്പോഴാണ് വെള്ളം ഒഴുകിയെത്തിയത്. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുമ്പേ എല്ലാവരും വെള്ളത്തിൽ കുതിർന്നു. ഇതൊടെ ഗർഭിണികളടക്കമുള്ളവർ നിലവിളിയുമായി പുറത്തേക്കോടി. കഴിഞ്ഞ ദിവസം പെയ്തമഴയിൽ ചെറിയ രീതിയിൽ മഴവെള്ളം കയറിയിരുന്നു. അന്ന് ആസ്പത്രി അധികൃതർ കാര്യം ഗൗരവമായി എടുത്തിരുന്നെങ്കിൽ ഈ സംഭവങ്ങൾ ഒഴിവാക്കാമായിരുന്നെന്നു വ്യാപക പരാതി.

-ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button