KeralaNews

‘അമ്മ’ ഹോട്ടൽ മാതൃകയിൽ കേരളത്തിലും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനുള്ള പദ്ധതി വരുന്നു

തിരുവനന്തപുരം: തമിഴകത്തെ ‘അമ്മ’ ഹോട്ടൽ മാതൃകയിൽ കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമായി കേരളത്തിൽ സർക്കാർ മേൽനോട്ടത്തിൽ ഹോട്ടലുകൾ ആരംഭിക്കുന്നു. എറണാകുളം, കോട്ടയം ജില്ലകളിൽ ആദ്യഘട്ടമായി ഈ പദ്ധതി നടപ്പിലാക്കും. പിന്നീട് മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഭക്ഷ്യം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെ പദ്ധതി നടപ്പിലാക്കും.ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവര്‍ക്ക് കൂപ്പണുകളും വിതരണം ചെയ്യും. സ്വയം പാചകംചെയ്യാന്‍ ആരോഗ്യമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധജനങ്ങളെയും വിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button