NewsIndia

ട്രെയിനുകളില്‍ ഇനി ഗാര്‍ഡുകള്‍ ഉണ്ടാകില്ല

ന്യൂഡൽഹി: ട്രെയിനുകളില്‍ ഗാര്‍ഡുകള്‍ക്ക് പകരം ഉപകരണം സ്ഥാപിക്കാന്‍ തീരുമാനമായി. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി(ഇയോട്ട്)എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇത് വാങ്ങാനായി 100 കോടി രൂപയുടെ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. പ്രാഥമിക ഘട്ടമായി 1000 ട്രെയിനുകളിൽ ഇത് സ്ഥാപിക്കാനാണ് തീരുമാനം.

ഇതോടെ എല്ലാ വാഗണുകളും ട്രെയിനിലുണ്ട് എന്ന് ഉറപ്പാക്കുന്നതും ഇടയ്ക്ക് വച്ച്‌ വേര്‍പെട്ടുപോകുകയോ ഒക്കെ ചെയ്താല്‍ ലോക്കോപൈലറ്റിനെ അറിയിക്കാനും ഈ ഉപകരണം മതിയാകും . ഇയോട്ട് ഉപകരണത്തില്‍ രണ്ട് യൂണിറ്റുകളാണുള്ളത്. കാബ് ഡിസ്പേ യൂണിറ്റും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റും. കാബ് ഡിസ്പ്ലേ യൂണിറ്റ് എഞ്ചിനിലും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് ഒടുവിലത്തെ വാഗണും ഘടിപ്പിക്കും. റേഡിയോ ട്രാന്‍സ്മിറ്ററിലൂടെയാണ് വിവരകൈമാറ്റം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button