ന്യൂഡൽഹി: ട്രെയിനുകളില്‍ ഗാര്‍ഡുകള്‍ക്ക് പകരം ഉപകരണം സ്ഥാപിക്കാന്‍ തീരുമാനമായി. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി(ഇയോട്ട്)എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇത് വാങ്ങാനായി 100 കോടി രൂപയുടെ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. പ്രാഥമിക ഘട്ടമായി 1000 ട്രെയിനുകളിൽ ഇത് സ്ഥാപിക്കാനാണ് തീരുമാനം.
ഇതോടെ എല്ലാ വാഗണുകളും ട്രെയിനിലുണ്ട് എന്ന് ഉറപ്പാക്കുന്നതും ഇടയ്ക്ക് വച്ച് വേര്‍പെട്ടുപോകുകയോ ഒക്കെ ചെയ്താല്‍ ലോക്കോപൈലറ്റിനെ അറിയിക്കാനും ഈ ഉപകരണം മതിയാകും . ഇയോട്ട് ഉപകരണത്തില്‍ രണ്ട് യൂണിറ്റുകളാണുള്ളത്. കാബ് ഡിസ്പേ യൂണിറ്റും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റും. കാബ് ഡിസ്പ്ലേ യൂണിറ്റ് എഞ്ചിനിലും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് ഒടുവിലത്തെ വാഗണും ഘടിപ്പിക്കും. റേഡിയോ ട്രാന്‍സ്മിറ്ററിലൂടെയാണ് വിവരകൈമാറ്റം നടക്കുക.
Post Your Comments