കോട്ടയം : മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മനുഷ്യര്‍ അടുത്തിടപഴകുന്ന മൃഗങ്ങളിലെ രോഗബാധ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സംശയത്തെത്തുടര്‍ന്നാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നത്. നായ്ക്കളിലാണ് ഏറ്റവും കൂടുതല്‍ രോഗം കണ്ടെത്തിയത്. രോഗം ബാധിച്ച കന്നുകാലികളുെട പാല് ഉപയോഗിക്കുന്നത് എതെങ്കിലും തരത്തില്‍ മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ചികിത്സക്കൊപ്പം ഗവേഷണങ്ങളും ലക്ഷ്യമിട്ട് ഓങ്കോളജി
യൂനിറ്റ് തുറക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പാലോട് ബയോളജിക്കല്‍ ഇന്സ്റ്റിറ്റ്യൂട്ടിനോടുചേര്ന്ന് തുറക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടം അടുത്തദിവസം മന്ത്രി കെ. രാജു നിര്‍വഹിക്കും. ഇവിടെ രോഗം കണ്ടെത്തുന്ന ഭാഗങ്ങള്‍ ഒാപറേഷന് നടത്തി എടുത്തുമാറ്റാനും കീമോ ചെയ്യാനുമുള്ള സൗകര്യങ്ങളുമുണ്ടാകും. സംസ്ഥാനത്തെ വിവിധ മൃഗാശുപത്രികളില്‍നിന്ന് സംശയമുള്ള സാമ്ബിളുകള്‍ ഇവിടെയെത്തിച്ച് പരിശോധിക്കാനും കഴിയും.
നിലവില്‍ മൃഗങ്ങളിലെ അര്‍ബുദം കണ്ടെത്താന്‍ മാര്‍ഗമില്ല. അടുത്തഘട്ടമായി സംസ്ഥാനത്തെ വിവിധ മൃഗാശുപത്രികളില്‍ ജോലിചെയ്യുന്നതടക്കം ഉന്നതബിരുദം നേടിയ ഡോക്ടര്‍മാരെ വിന്യസിച്ച് പ്രവര്‍ത്തനം വിപുലീകരിക്കും. ഭാവിയില്‍ ഗവേഷണ കേന്ദ്രമാക്കാനും ആലോചിക്കുന്നുണ്ട്.
Post Your Comments