Latest NewsNewsIndia

ബിജെപിയിൽ ചേർന്നതിനു യുവാവിനെ വെട്ടിക്കൊന്നു

ബംഗളൂരു•ബിജെപി ന്യൂനപക്ഷ മോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു . ബംഗളൂരിലെ ന്യൂനപക്ഷ മോർച്ച നേതാവായ മുഹമ്മദ് ഹുസ്സൈനെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മെയ് നാലിനായിരുന്നു സംഭവം. ഓഫീസ് മുറിയിലിരിക്കുകയായിരുന്ന അദ്ദേഹത്തെ ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു . പരിക്കേറ്റ മുഹമ്മദ് ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിയിൽ ചേർന്നതിനാണ് ഹുസൈനെ വധിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

-ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button