Uncategorized

വിമാന ജോലി തട്ടിപ്പ് പുറത്താക്കി വിദ്യാർഥിനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലാകുന്നു

പത്തനംതിട്ട•Aimfill അക്കാഡമിയിൽ നടക്കുന്ന തട്ടിപ്പു പുറത്തുകാട്ടിയ യുവതിയുടെ വീഡിയോ സോഷ്യൽമീഡിയ ഏറ്റുപിടിച്ചു. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുറച്ചു കുട്ടികൾ സോഷ്യൽമീഡിയ ഗ്രൂപ്പിനെ സമീപിക്കുകയും, ഇതിനെതിരെ പ്രതികരിക്കാൻ തുടങ്ങുകയും പൊതുജന ശ്രദ്ധ ആകർഷിക്കുകയും ചെയ്യ്തു. ഈ സ്ഥാപനം വഴി ചതിയിൽ പെട്ട മുൻ അനുഭവസ്ഥയും,  കോളേജിലെ അഡ്മിഷൻ എടുത്തു കാശു നഷ്ടപ്പെട്ട വിദ്യാർത്ഥിനിയുമായ ജ്സ്റ്റിയുടെ ലൈവ് വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ സ്ഥാപനത്തിന് എതിരെ ആദ്യ പ്രതികരണം ജലജാസ് എന്ന മലപ്പുറം സ്വദേശിയും, Aimfill ൽ ഇപ്പോൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിയും ചേർന്ന് മുൻപ് സോഷ്യൽമീഡിയയിൽ ലൈവ് വന്നു തുറന്നുപറഞ്ഞിരുന്നു. ജസ്റ്റിയുടെ വിഡിയോ കൂടി വൈറൽ ആയതോടെ സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുക്കുക ഉണ്ടായി. സമൂഹത്തിന്റെ പല കോണിൽ നിന്നും Aimfill നു എതിരെ എതിർപ്പുകൾ ഉയരുന്നുണ്ട് . ഇരകൾ ആണ് കൂടുതലും എതിർപ്പുമായി വരുന്നത്.  ഇവർക്കെതിരെ ക്യാമ്പയിനുമായി പോവുകയാണ് Different thinkers എന്ന Face Book ഗ്രൂപ്പ്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന Aimfill ഏവിയേഷൻ അക്കാഡമി    വിമാന ജോലിക്കെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുന്നു, ഈ സ്ഥാപനത്തെ തുറന്നുകാട്ടുകയാണ് എന്റെ ലക്ഷ്യം, ഇനിയും ഒരു കുട്ടിയും ഇവരുടെ ചതിയിൽ വീഴരുത് എന്ന് തുടങ്ങികൊണ്ടാണ് ജസ്റ്റി  രംഗത്ത് വരുന്നത്. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ഏവിയേഷന്‍ അക്കാദമിയുടെ മുഖമുദ്ര. ഫ്‌ളൈറ്റിനുള്ളില്‍ ട്രെയിനിംഗ്, എയര്‍പോര്‍ട്ടില്‍ ഓഫീസ് ജോലി, ലക്ഷത്തിനു മുകളില്‍ ശമ്പളം, ഇങ്ങനെ ആരെയും കൊതിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞാണ്‌ എയിംഫില്‍ അക്കാദമി വളർന്നത്. എന്നാല്‍ അക്കാദമിയുടെ തട്ടിപ്പിന്റെ കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുക അക്കാദമിയുടെ രീതിയാണു. എന്നാൽ സോഷ്യൽമീഡിയ ശക്തമായി രംഗത്തെത്തിയതോടെ കൂടുതല്‍ പേര്‍ ഇപ്പോള്‍ സത്യം വെളിപ്പെടുത്തി മുന്നോട്ടു വരുന്നു.

പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ… തട്ടിപ്പിനിരയായ ഒരു പാട് പേരെ പരിചയപ്പെട്ടു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അബദ്ധം  പറ്റരുത്. എംയിംഫില്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണെന്നാണ് പറയുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് അയ്യായിരം രൂപം മതി. ഇതിനു അഞ്ച് ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതിന് വേണ്ടി പറയുന്നത് ഒരു ലക്ഷം രൂപയുടെ ഡിജിറ്റോ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇതിന് ഇന്ത്യയിലെന്നെല്ല ഒരിടത്തും വാല്യൂ ഇല്ല. സ്‌കോളര്‍ഷിപ്പും എല്ലാം ഓഫറും ചെയ്യുന്നു. കോഴ്‌സ് ഫീസ് അഞ്ച് ലക്ഷം രൂപയാണ്. എന്നിട്ട് പറയും നാല് ലക്ഷം രൂപയ്ക്ക് പഠിക്കാം. ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പുണ്ടെന്ന് , ഇതാണ് ഇവിടത്തെ സ്‌കോളര്‍ഷിപ്പ്

എന്റെ മമ്മിയാണ് എനിക്ക് വേണ്ടി അഡ്മിഷന്‍ എടുക്കാന്‍ എംയിംഫിലില്‍ പോയത്. കാര്യങ്ങള്‍ തിരക്കി വന്ന ശേഷം എന്നും വിളിച്ച് മൂന്ന് വേക്കന്‍സിയേ ഉള്ളൂവെന്നും എളുപ്പത്തില്‍ പണം അടയ്ക്കണമെന്നും സമ്മര്‍ദ്ദം ചെലുതി. ഒടുവില്‍ 30000 രൂപ അടച്ചു. ഞാന്‍ നാട്ടില്‍ വന്ന ശേഷം അക്കാഡമിയില്‍ പോയി. അവിടെ പോയപ്പോള്‍ മോക്ക് റൂമില്‍ കയറ്റി ഇരുത്തി. അതിന്റെ പുറകില്‍ ആരോ എഴുതി വച്ചിരിക്കുന്നു. “ഞങ്ങള്‍ ചതിക്കപ്പെട്ടു. നിങ്ങള്‍ക്ക് എങ്കിലും അബദ്ധം പറ്റരുത്”,  ഇതു കണ്ട ഞാന്‍ അവിടെ നിന്നിറങ്ങിയപ്പോള്‍ കാശ് തിരിച്ചു ചോദിച്ചു. റീഫണ്ട് വേണ്ടെന്ന് മാതാപിതാക്കള്‍ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അതിനാല്‍ തരില്ലെന്നും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പഠിക്കാന്‍ മാറ്റം തന്നു. താലിമാല പണയം വച്ചാണ് പലരും ഫീസ് കൊടുക്കുന്നത്. അതെല്ലാം വെറുതെയാവുകയാണ്.
പെണ്‍കുട്ടി പറയുന്നു.

ഏവിയേഷന്‍ ജോലി നേടാന്‍ പ്ലസ്ടു മാത്രം മതിയെന്നത് ഇത്തരക്കാര്‍ മുതലെടുക്കുന്നു. കോഴിക്കോട്ടെ ബ്രാഞ്ചില്‍ മാത്രമേ പരാതിയുള്ളെന്നാണ് ഉടമ ഫാസില്‍ പറയുന്നത്. എന്നാല്‍ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയാണെന്നും യുവതി തുടർന്ന് പറയുന്നു. തന്റെ ജീവനും ഭീഷണിയുണ്ടാകുമെന്നും ആരും അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ ചാടരുതെന്നും പെണ്‍കുട്ടി.

മേഖലയില്‍ ബി.ബി.എ എം.ബി.എ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്താണ് എയിംഫില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കപ്പെടാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്.  സ്ഥാപനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നവരെ വകവരുത്തുമെന്നാണ് എയിംഫില്ലുകാരുടെ ഭീഷണിയെന്നാണ് ആരോപണം. സ്ഥാപനത്തിനെതിരേ തട്ടിപ്പു തുറന്നു പറഞ്ഞ വിദ്യാര്‍ഥികള്‍ക്കെതിരേ വക്കീല്‍ നോട്ടീസയച്ചും, സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാതെയുമായിരുന്നു എയിംഫില്ലിന്റെ പ്രതികാരം. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അഷ്‌റഫ് ആനയടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button