ദുബായ്: തൃശ്ശൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് അവരുടെ ഇഷ്ട സ്ഥലം സമ്മാനിച്ചത് ആറരക്കോടി രൂപ. ദുബായിൽ ജോലി ചെയ്തിരുന്ന ആദ്ധ്യാപികയ്ക്കാണ് ആറരക്കോടിയുടെ ദുബായ് ലോട്ടറിയടിച്ചത്. ദുബായിൽ നിന്ന് തിരികെ ജന്മനാട്ടിലെത്തി അഞ്ചു വർഷം കഴിഞ്ഞാണ് ഈ ഭാഗ്യം അവരെ തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രൊമോഷന്റെ ചൊവാഴ്ച നടന്ന നറുക്കെടുപ്പിലാണ് 55 കാരിയായ ശാന്തി അച്യുതനു നറുക്ക് വീണത്.
കഴിഞ്ഞ മാസം ദുബായിൽ നിന്ന് കേരളത്തിലേക്ക് യാത്രതിരിച്ചപ്പോളാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തി പറയുന്നു. ഇവർ വർഷത്തിൽ മൂന്നോ നാലോ തവണ ദുബായ് സന്ദർശിക്കാറുണ്ടെന്നും പറഞ്ഞു.
തൃശൂരിലെ ഒരു നഴ്സിങ് കോളേജിന്റെ ചെയർമാനാണ് ഭർത്താവ് ഒ.പി.അച്യുതൻകുട്ടി. ഇദ്ദേഹത്തിന് ദുബായിൽ കാർ റിപ്പയർ ചെയ്യുന്ന വർക്ക്ഷോപ്പുകളും ഷാർജയിലെ ഒരു ക്ലിനിക്കും സ്വന്തമാക്കിയിട്ടുണ്ട്. അവരുടെ മൂത്ത മകൾ സൗമ്യ, ഒരു സ്വകാര്യ കമ്പനിയുമായി ഡിജിറ്റൽ മീഡിയ മാനേജർ ജോലി ചെയ്യുന്നു, രണ്ടാമത്തെ മകൾ ശ്വേതാ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ സ്ഥാപനത്തിൽ ഹൗസ് സർജൻ ആണ്.
Post Your Comments