KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ചെയ്തികൾ കേരളജനതയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പിസി തോമസ്

തിരുവനന്തപുരം: ടി പി സെൻ കുമാർ വിഷയത്തിൽ നാണക്കേട് മറയ്ക്കാൻ വേണ്ടി മുഖ്യമന്ത്രി നിയമസഭയിൽ ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചു നാണക്കേടുണ്ടാക്കിയെന്ന് എൻ ഡി എ ദേശീയ സമിതിയംഗം പി സി തോമസ്.സുപ്രീം കോടതി സർക്കാരിന് 25000 രൂപ വിധിച്ചത് തന്നെ നാണക്കേടാണ്.

എതിർകക്ഷിക്ക് ചിലവൊന്നും വരാതെ കൊടുത്ത ഹർജി പിൻവലിക്കുമ്പോൾ സാധാരണ ഇങ്ങനെ തുക വിധിക്കാറില്ല. എന്നാൽ സർക്കാരിന് ഈ തുക വിധിച്ചത് ശിക്ഷ എന്ന നിലയിൽ പിഴയായി ആണ്.ഈ നാണക്കേട് മറയ്ക്കാനാണ് മുഖ്യമന്ത്രി നിയമസഭയിൽ വരെ അസത്യങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. പി സി തോമസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button